ArticleLatest

ഇഞ്ചിച്ചായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും…പഠനങ്ങള്‍

“Manju”

കട്ടന്‍ വെറൈറ്റികളില്‍ രുചിയിലും ഗുണത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കും ഇഞ്ചിച്ചായ. ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവ കൊണ്ട് സമ്പന്നമാണ് ഇഞ്ചി. ഇഞ്ചിച്ചായ ശീലമാക്കിയാലുള്ള ഗുണങ്ങള്‍ ഇവയാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണത്രേ. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ശരീരത്തിനും മനസിനും ഇത് നല്ലതാണ്.ചര്‍മ്മാരോഗ്യത്തിനും ഗുണം ചെയ്യും.ദഹനപ്രശ്‌നങ്ങള്‍ക്ക് ചെറിയൊരു മരുന്നുകൂടിയാണ് ഇഞ്ചിച്ചായ. വെറുംവയറ്റില്‍ ജിഞ്ചര്‍ ടീ കഴിച്ചാല്‍ ദഹന അസ്വസ്ഥതയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഇഞ്ചിയിലുള്ള സിഞ്ചിബര്‍ ബാക്ടീരിയയില്‍ നിന്നും വയറിനെ കാക്കും. അള്‍സര്‍ ഉള്ളവര്‍ക്കും നല്ലതാണ്.രക്തയോട്ടം കൂട്ടാനും ഇഞ്ചിച്ചായ സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോള്‍സ്, സിഞ്ചറോണ്‍ എന്നിവ ശരീരത്തെ ചൂടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Related Articles

Back to top button