IndiaLatest

രണ്ട് വര്‍ഷം മുന്‍പ് ദേവിക പാടിയ പാട്ട് പാടി പ്രധാനമന്ത്രി

“Manju”

ഹിമാചല്‍ പ്രദേശില്‍ ചമ്പയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ പെണ്‍കുട്ടിയെപ്പറ്റി ഒരു പരാമര്‍ശം നടത്തി. രണ്ട് വര്‍ഷം മുന്‍പ് ഈ പെണ്‍കുട്ടി പാടിയ ഗാനം ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദേവികയായിരുന്നു അത്.

2020 ല്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതംപദ്ധതിയുടെ ഭാഗമായി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക പാടിയ മായേരി മേരിയേ. ചമ്പാ കിത്‌നി ദൂര്‍എന്ന നാടോടി ഗാനം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. ഹിമാചല്‍ പ്രദേശിലെ ആ നാടോടി ഗാനം കേരളത്തിലെ ഒരു പെണ്‍കുട്ടി പാടിയത് കണ്ട് പ്രശംസകളുമായി നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നാ കുട്ടിയെ പ്രശംസിച്ചു.

ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഏകഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ അന്തഃസത്ത അവളുടെ ഗാനം ശക്തിപ്പെടുത്തിഎന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും മോദി ആ കുട്ടിയെ മറന്നില്ല, അവള്‍ പാടിയ പാട്ടും. ചമ്പയില്‍ പ്രസംഗത്തിനിടെ അദ്ദേഹമക്കാര്യം ഓര്‍ത്തെടുത്തു. ഹിന്ദി മാതൃഭാഷയല്ലാത്ത കേരളത്തില്‍ ജനിച്ച പെണ്‍കുട്ടി ഹിന്ദി പഠിച്ച്‌ ഗാനം ആലപിച്ചത് അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. നിലവില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവിക. തിരുമല ശാന്തിനഗര്‍ ദേവാമൃതത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായ സംഗീതയുടെ മകളാണ്.

Related Articles

Back to top button