IndiaKeralaLatest

ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തണം

“Manju”

താമരശ്ശേരി: ലോക് ഡൗൺ മൂലം കർഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഒന്നാം ഘട്ട ലോക് ഡൗൺ കാലത്ത് ചെയ്ത മാതൃകയിൽ ബാങ്ക് വായ്പ തിരിച്ചടവിന് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് കർഷക കൂട്ടായ്മ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.
ഏഴു ശതമാനം പലിശയിൽ ഒരു വർഷത്തേക്ക് എടുത്ത വായ്പകൾ നിശ്ചിത സമയത്തിനകം പൂർണമായും തിരിച്ചടക്കുന്നില്ലെങ്കിൽ സബ്സിഡി നഷ്ടത്തിന് പുറമെ ഉയർന്ന പലിശ നിരക്കിൽ വലിയ തുക തിരിച്ചടക്കേണ്ട അവസ്ഥയാണുള്ളത്.
സ്വർണമോ ഭൂമിയോ ഈടു നൽകി മൂന്നു ലക്ഷം വരെ വായ്പയെടുത്ത സാധാരണക്കാരായ കർഷകരാണ് ഇത് മൂലം തിരിച്ചടി നേരിടുന്നത്. യോഗത്തിൽ ഏ.കെ.കുഞ്ഞിമരക്കാർ, ഇ. ശിവരാമൻ, പി.എം.അബ്ദുൽ മജീദ്, കെ.വി.സെബാസ്റ്റ്യൻ, പി.സി.എ.റഹീം,അനസ് കാരാടി എന്നിവർ സംസാരിച്ചു.

Related Articles

Back to top button