IndiaKeralaLatest

വധുവിനൊപ്പം മൈനറായ സഹോദരിയെ കൂടി വിവാഹം കഴിച്ചു; വരനും കൂട്ടരും അറസ്റ്റിൽ

“Manju”

ബംഗളൂരു: വധുവിനൊപ്പം വധുവിന്റെ സഹോദരിയെ കൂടി വിവാഹം കഴിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത വധുവിന്റെ സഹോദരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
മുളബാഗിലു സ്വദേശിയായ ഉമാപതി(31), വധുവിന്റേയും വരന്റേയും രക്ഷിതാക്കൾ,വിവാഹം നടത്തിയ പുരോഹിതർ എന്നിവരേയും അറസ്റ്റ് ചെയ്തു. തനിക്ക് വിവാഹാലോചനയുമായി വരനും കുടുംബവും എത്തിയപ്പോൾ ബധിരയും മൂകയുമായ തന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കണം എന്ന് വധു ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം ഏഴിനായിരുന്നു വിവാഹം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചത് സംബന്ധിച്ച്‌ ശിശുക്ഷേമ സമിതി നൽകിയ പരാതിയിലാണ് അറസ്റ്റ്. സഹോദരിമാരുടെ പിതാവിന്റെ വിവാഹവും ഈ രീതിയിലായിരുന്നു.

Related Articles

Back to top button