KeralaLatest

മോഷ്ടിച്ച ബൈക്കുമായി കാമുകിയെ കണ്ട് മടങ്ങുംവഴി അപകടം

“Manju”

താനൂർ • മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങും വഴി അപകടത്തിൽപെട്ട യുവാക്കൾ അറസ്റ്റിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അകിബ് (ആഷിഖ് –21), പൊക്ലിന്റെ പുരക്കൽ റസൽ (19), കുഞ്ഞിക്കപ്പന്റെ പുരക്കൽ മുഹമ്മദ് ഹുസൈൻ (അമീൻ– 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പുത്തരിക്കലിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ യാത്ര തിരിച്ച ഇവർ തെന്മലയിൽ വാഹനം വിറ്റു. സംഘത്തിൽ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. കൊല്ലം ചാത്തന്നൂരിൽനിന്ന് മറ്റൊരു ബൈക്ക് കവർന്നു. ഒരാൾ ബസിലും മറ്റുള്ളവർ ബൈക്കിലും മടങ്ങി.

പാലക്കാട് മലപ്പുറം അതിർത്തിയിൽ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തിൽ പെട്ടു. തുടരന്വേഷണത്തിലാണ് 3 പേരെയും സിഐ പി.പ്രമോദ്, എസ്ഐ എൻ.ശ്രീജിത്, എഎസ്ഐ പ്രതീഷ്, സിപിഒമാരായ എം.പി.സബറുദ്ദീൻ, കെ.സലേഷ് എന്നിവർ അറസ്റ്റ് ചെയ്തത്

Related Articles

Back to top button