LatestThiruvananthapuram

കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക്

“Manju”

തിരുവനന്തപുരം : മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച്‌ മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയില്‍ വ്യത്യാസം വരുന്നില്ലെങ്കിലും വിതരണ ക്രമത്തില്‍ മാറ്റം വരുന്നതാണ് പ്രളയമടക്കമുള്ള ദുരന്തത്തിന് കാരണമാകുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളില്‍ കിട്ടേണ്ട മഴ ജൂലായ് അവസാനം ഒരുമിച്ച്‌ പെയ്യുന്നതോടെ മണ്ണിടിച്ചില്‍ സാധ്യതയടക്കം കൂടുതലാണെന്ന് വിദഗ്ദര്‍ പറയുന്നു.

തിരിമുറിയാതെ മഴ പെയ്യേണ്ട ഈ ദിവസങ്ങളാണ് സംസ്ഥാനത്ത് മഴയില്ലാതെ കടന്നു പോയത്. ഇത് വാര്‍ഷിക വിളകളുടെ കൃഷിയെ സാരമായി ബാധിക്കും. കോട്ടയം ജില്ലയില്‍ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്.

Related Articles

Back to top button