IndiaLatest

കുട്ടികളില്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും

“Manju”

ഡല്‍ഹി ; കുട്ടികളില്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. രണ്ട് മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കൊവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക.

അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവാക്‌സിനും കൊവിഷീല്‍ഡും ഇപ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കുന്നത്. കൊറോണയുടെ രണ്ടാം തരംഗം യുവാക്കളിലാണ് കൂടുതലായി ബാധിക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button