Thrissur

അന്തിക്കാട് ഗവ. ആശുപത്രി ഡോക്ടർ ക്വാർട്ടേഴ്സ് നാടിന് സമർപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

അന്തിക്കാട് ഗവ. ആശുപത്രി ഡോക്ടർ ക്വാർട്ടേഴ്സ് പുതിയ കെട്ടിടം ഗീതാ ഗോപി എം എൽ എ ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് അന്തിക്കാട് സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ ഡോക്ടർ ക്വാർട്ടേഴ്സ് നിർമിച്ചത്.
എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം ചെലവഴിച്ചാണ് രണ്ട് നിലയുള്ള ഡോക്ടർ ക്വാർട്ടേഴ്സ് നിർമിച്ചത്.

2499 സ്ക്വയർ ഫീറ്റിൽ ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം രണ്ട് ഡോക്ടർമാർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിൽ മൂന്ന് ബെഡ് റൂം, ഡ്രോയിങ് കം ഡൈനിങ് ഹാൾ, മൂന്ന് ടോയ് ലെറ്റുകൾ എന്നീ സൗകര്യങ്ങളുമുണ്ട്.

രാത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിൻ്റെ പേരിൽ പലപ്പോഴും രാത്രി ഡോക്ടറുടെ സേവനം ലഭ്യമാകാതെ
വരികയും ഇവിടെത്തെ കിടത്തി ചികിത്സ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് എം എൽ എയുടെ ഇടപെടൽ ഉണ്ടായത്. ക്വാർട്ടേഴ്സ് സൗകര്യം വരുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ഇവിടെ താമസിച്ച് ജോലി ചെയ്യാനാകുമെന്നതിനാൽ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് അത് വലിയ ആശ്വാസമായി മാറും.

ബ്ലോക്ക് പ്രസിഡൻ്റ് പി.സി ശ്രീദേവി അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ശ്രീവത്സൻ, ആശുപത്രി സുപ്രണ്ട് ഡോ. ഷിജിനി എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button