KeralaLatest

കൂടിയാലോചയില്ലാതെയുള്ള കോളജ് അധ്യയന സമയമാറ്റം അനുവദിക്കില്ലെന്ന് എം എസ് എഫ്

“Manju”

 

വിദ്യാർഥി സംഘടനകളോടോ വിദ്യാഭ്യാസ വിചക്ഷണരോടൊ ചർച്ച ചെയ്യാതെയുള്ള കോളേജ് അധ്യയന സമയമാറ്റത്തിനുള്ള നീക്കം അനുവദിക്കില്ലെന്ന് എം എസ് എഫ് .വിദ്യാർഥികളുടെ യാത്ര ,ഹോസ്റ്റൽ സൗകര്യം എന്നിവ ഒരുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും ആവശ്യപ്പെട്ടു .സാങ്കേതിക വിദ്യയുടെ അപര്യാപ്തതയാൽ ഒട്ടനവധി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ വരികയും അവർ മൊബൈൽ വഴി ക്ലാസ് ശ്രദ്ധിക്കുമ്പോൾ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും എം എസ് എഫ് ആരോപിച്ചു .

Related Articles

Back to top button