IndiaLatest

പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിലെത്തും

“Manju”

ഡല്‍ഹി ; ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെത്തും. ടൗട്ടെ കൂടുതല്‍ നാശം വിതച്ച ആംറേലി, ഗിര്‍ സോംനാഥ്, ഭാവ്‌നഗര്‍ ജില്ലകളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും.

രാവിലെ 9.30 ന് ഡല്‍ഹിയില്‍ നിന്ന് തിരിക്കുന്ന പ്രധാനമന്ത്രി ആദ്യം ഭാവ്‌നഗറില്‍ എത്തും. ഇതിന് ശേഷമാകും ദുരിതബാധിത പ്രദേശങ്ങളിലേക്ക് വ്യോമനിരീക്ഷണത്തിനായി പുറപ്പെടുക. ഉന, ദിയു, ജഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങള്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തും.

Related Articles

Back to top button