KeralaLatest

ഗൃഹശ്രീഭവന പദ്ധതിയില്‍ അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: സ്വന്തമായി 2/ 3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല / താഴ്ന്ന വരുമാന വിഭാഗത്തില്‍പെട്ടവര്‍ക്ക് സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ 2 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സ്ഡിയും 1 ലക്ഷം രൂപ സ്പോണ്‍സര്‍ വിഹിതവും 1 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും അടങ്ങുന്ന 4 ലക്ഷം രൂപയ്ക്കുളള ഭവനം നിര്‍മ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

നിശ്ചിതഫോറത്തില്‍ തയാറാക്കിയ അപേക്ഷ ഫെബ്രുവരി 28 ന് മുമ്പായി ലഭിക്കണം.ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവര്‍ക്കുമാണ് അര്‍ഹത. പദ്ധതിക്കായി സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരും സന്നദ്ധ സംഘടനകളും ഫെബ്രുവരി 28 ന് മുമ്പായി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം

Related Articles

Back to top button