Malappuram

ലൗ ജിഹാദ് മുസ്ലീം വിരുദ്ധം,കേരളത്തിൽ നടപ്പാക്കില്ല: എ.വിജയരാഘവൻ

“Manju”

മലപ്പുറം: തീവ്ര ഹിന്ദുത്വത്തിന് മുന്നിൽ ഇടതുപക്ഷം മുട്ടുമടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. മൃദുഹിന്ദുത്വ നയത്തിൽനിന്ന് തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് മാറാൻ കോൺഗ്രസ് നേതാക്കൾക്ക് വേഗത്തിൽ സാധിക്കുമെന്നതിന്റെ തെളിവാണ് പുതുച്ചേരിയിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എംഎൽഎമാർ ഒന്നടങ്കം ബിജെപിയിലേക്ക് പോയതിലൂടെ കോൺഗ്രസിന് ഒരു സംസ്ഥാനം കൂടി നഷ്ടമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതാണ് കാണുന്നത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ കോൺഗ്രസന്റെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാകില്ലെന്ന് വിജയരാഘവൻ പറഞ്ഞു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിജയരാഘവൻ വിമർശിക്കുകയും ചെയ്തു.

ലൗ ജിഹാദിന്റെ പേരിൽ കേരളത്തിലും നിയമനിർമ്മാണം നടത്തുമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. എന്നാൽ, രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടുന്ന കാടൻ നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ല. ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ ന്യൂനപക്ഷ വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണെന്നും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും വേട്ടയാടാനുമാണ് ഇത് ഉപയോഗിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

Related Articles

Back to top button