LatestMalappuram

ലോക്ഡൗൺ ലംഘിച്ച് ബിരിയാണി പാചകം

“Manju”

മലപ്പുറം : മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് സംഘം ചേർന്നുള്ള ഭക്ഷണമുണ്ടാക്കൽ വർദ്ധിക്കുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് മുപ്പതോളം പേർ ചേർന്നാണ് ബിരിയാണി ഉണ്ടാക്കിയത്. കരുവാരകുണ്ടിലാണ് സംഭവം. ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കൾ ഒത്തു ചേർന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിരിയാണി ഉണ്ടാക്കുന്നതിനിടെ പോലീസ് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. ഇവർ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണിയും പാത്രങ്ങളും കരുവാരകുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെയും ജില്ലയിൽ സംഘം ചേർന്ന് ഭക്ഷണമുണ്ടാക്കൽ ഉണ്ടായിട്ടുണ്ട്. സുഹൃത്തുക്കൾ ചേർന്ന് അൽഫാം ഉണ്ടാക്കുന്നതിനിടെ പോലീസ് എത്തിയ സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

Related Articles

Back to top button