KeralaLatest

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ്തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍ധനകാര്യം,

വീണ ജോര്‍ജ്ആരോഗ്യം

പി. രാജീവ്വ്യവസായം

കെ.രാധാകൃഷണന്‍ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദുഉന്നത വിദ്യാഭ്യാസം,

വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍തദ്ദേശസ്വയംഭരണം, എക്സൈസ്

പി.. മുഹമ്മദ് റിയാസ്പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണന്‍കുട്ടിവൈദ്യുതി

ആന്റണി രാജുഗതാഗതം

.കെ. ശശീന്ദ്രന്‍വനം വകുപ്പ്‌

റോഷി അഗസ്റ്റിന്‍ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍തുറമുഖം

സജി ചെറിയാന്‍ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണിക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍റവന്യു

പി.പ്രസാദ്കൃഷി

ജി.ആര്‍. അനില്‍സിവില്‍ സപ്ലൈസ്.

 

Related Articles

Back to top button