IndiaLatest

സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ള്‍ ഇനി ത​ത്സ​മ​യം

“Manju”

ന്യൂ​ഡ​ല്‍​ഹി: ജ​ന​ങ്ങ​ള്‍​ക്ക് സു​പ്രീം കോ​ട​തി ന​ട​പ​ടി​ക​ള്‍ ത​ത്സ​മ​യം കാ​ണാ​ന്‍ ഉ​ട​ന്‍ സാധിക്കും എന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ. അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക​ള്‍ ത​ത്സ​മ​യം കാ​ണു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെയ്യുന്നതിനിടയിലാണ്.

നി​ല​വി​ല്‍ വി​വ​ര​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ അ​റി​യു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ബെ​ഞ്ചി​ന്റെ നി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളും അ​ട​ക്കം ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി.

കോ​ട​തി ന​ട​പ​ടി​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് കാ​ണാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​വ​യെ​ക്കു​റി​ച്ചും ജ​ഡ്ജി​മാ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ര്‍​ക്ക് നേ​രി​ട്ട് വി​വ​രം ല​ഭി​ക്കാന്‍ സാധിക്കുമെങ്കിലും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ വേ​ണം ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അറിയിച്ചു.

Related Articles

Back to top button