IndiaLatest

ബിഎംഡബ്ല്യു: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വമ്പന്‍ പദ്ധതികള്‍

“Manju”

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ വന്‍ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ ഒന്നിലധികം മോഡലുകള്‍ അവതരിപ്പിക്കാനാണ് ബിഎംഡബ്ല്യു ലക്ഷ്യമിടുന്നത്. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളാണ് ബിഎംഡബ്ല്യു.

ഇന്ത്യന്‍ ഇലക്‌ട്രിക് വാഹന വിപണിയില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് ബിഎംഡബ്ല്യു പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ച എസ്യുവി ഐഎക്സിന്റെയും ഓള്‍- ഇലക്‌ട്രിക് മിനിയുടെയും ബാച്ചുകള്‍ ഇതിനകം തന്നെ വിറ്റ് പോയിട്ടുണ്ട്. ആഗോളതലത്തില്‍, അടുത്തവര്‍ഷം അവസാനത്തോടെ 25 ഇലക്‌ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാനാണ് ബിഎംഡബ്ല്യുവിന്റെ ലക്ഷ്യം.

‘ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന രംഗത്ത് പ്രതീക്ഷിച്ചതിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്’, ബിഎംഡബ്ല്യു ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button