IndiaKeralaLatest

ഒക്ടോബര്‍ – നവംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ -കര്‍ണാടക സര്‍ക്കാര്‍

“Manju”

ബാംഗ്ലൂർ; കോവിഡ് മഹാമാരിക്ക് നേരെയുള്ള പോരാട്ടത്തില്‍ പ്രതിരോധ വാക്‌സിനാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനങ്ങളിലെല്ലാം വാക്‌സിന്‍ നല്‍കല്‍ പുരോഗമിക്കുകയാണ്. അതേസമയം, ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. ഇതുവരെ സംസ്ഥാനത്തിന് കേന്ദ്രം 1,11,26,340 ഡോഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 9,50,000 ഡോഡ് കോവിഷീല്‍ഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 ഡോസുകള്‍ സംസ്ഥാനം നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് സംഭരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി ഡോസ് വാക്സിന് ഓഡര്‍ നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് വാക്സിന് കര്‍ണാടകയില്‍ ഒരു നിര്‍മാണ പ്ലാന്റ് ഉണ്ടാകുമെന്നും ഇത് സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button