KeralaKollamLatest

കൊട്ടാരക്കര നഗരസഭ റെഡ് സോൺ ആയി പ്രഖ്യാപിച്ചു

“Manju”

വഴിയോര കച്ചവടം,ജ്യൂസ് സ്റ്റാളുകൾ , ചായക്കടകൾ ,എന്നിവ ഒഴികെ മറ്റ് ആവശ്യ സാധനങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്.പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.കൂടാതെ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾ യാതൊരു കാരണവശാലം പുറത്ത് ഇറങ്ങുവാൻ പാടുള്ളതല്ല.

കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലത്തെ മൽസ്യ വ്യാപാരിയിൽ നിന്നും രോഗം പടർന്നതായി ആണ് സൂചന.

കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സി.ഐയും, എസ്ഐയും ഉൾപ്പടെ 12 പോലീസ് ഉദ്യോഗസ്ഥർ ക്വറന്റൈനിൽ .ഇവരുടെ സ്രവ പരിശോധന നാളെ നടത്തും.പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിലേക്ക് പ്രവേശനം നിരോധിച്ചു .
തൃക്കണ്ണമംഗലില്‍ വീടാക്രമണക്കേസില്‍ അറസ്റ്റിലായവരിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button