IndiaKeralaLatest

ഇന്ന് ലോക തേനീച്ച ദിനം

“Manju”

കല്ലടിക്കോട്: ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതോടെ തേനീച്ച കര്‍ഷകര്‍ക്ക് പുതു പ്രതീക്ഷ. കോവിഡ് വ്യാപകമായതോടെ ശരീരത്തിന് പ്രതിരോധ ശക്തി ലഭിക്കാന്‍ ജനങ്ങള്‍ വ്യാപകമായി തേന്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതും തേനിെന്‍റ ഉപഭോഗം വര്‍ധിപ്പിക്കുന്നു. കൃഷിയിടങ്ങളില്‍ തേനീച്ച വളര്‍ത്തല്‍ കൂടിവരുന്നുണ്ട്. തേനിെന്‍റ ഉല്‍പ്പാദനം മാത്രമല്ല, പരാഗണത്തിലൂടെ വിളകളുടെ ഉല്‍പാദനം കൂട്ടാനും തേനീച്ച വളര്‍ത്തല്‍ സഹായകമാകുന്നു. ഏറെ ഔഷധമൂല്യമുള്ള ചെറുതേന്‍ ഉല്‍പാദിപ്പിക്കാന്‍ നിരവധി പേരാണ് വരുന്നതെന്ന് തച്ചമ്ബാറ കൃഷിഭവന് കീഴിലുള്ള അമൃതം ചെറുതേനീച്ച കര്‍ഷകസമിതി ഭാരവാഹികള്‍ പറഞ്ഞു.
കൃഷിയിടങ്ങളിലെ പരാഗണത്തിന് തേനീച്ചയെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. തോട്ടം മേഖലയോടനുബന്ധിച്ചു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളില്‍ തേന്‍ വന്‍തോതില്‍ വിറ്റുപോകുന്നുണ്ട്. ചെറുതേന്‍ ലിറ്ററിനു 2000 മുതല്‍ 2500 രൂപ വരെയാണ് വില.
കോല്‍തേന്‍, പെരുന്തേന്‍, വന്‍തേന്‍, കാട്ടുതേന്‍ എന്നീ ഇനങ്ങള്‍ക്ക് കിലോക്ക് 300 മുതല്‍ 600 രൂപ വരെ വിലയുണ്ട്. അതേസമയം, വന്‍തേനീച്ച, കോല്‍ തേനീച്ച എന്നിവയെ പലരും ശത്രുക്കളായാണ് കാണുന്നത്. വലിയ കെട്ടിടങ്ങളില്‍ വന്നുകൂടുന്ന ഇവയെ തീയിട്ടും കീടനാശിനി പ്രയോഗത്തിലൂടെയുമാണ് നശിപ്പിക്കുന്നത്. ഇത് വലിയ തേനീച്ചയുടെ വംശനാശത്തിന് കാരണമാകുന്നു. തേനീച്ച ശത്രുവല്ല, മിത്രമാണെന്ന കാഴ്ചപ്പാട് ഉണ്ടാക്കാന്‍ തച്ചമ്ബാറയിലെ തേനീച്ച കര്‍ഷകര്‍ വിവിധങ്ങളായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കെട്ടിടങ്ങളില്‍ നിന്നും മറ്റും തേനീച്ചയെ വലയിലാക്കി വനമേഖലയില്‍ കൊണ്ടുപോയി വിടാറുണ്ട്.

Related Articles

Back to top button