IndiaLatest

റാഫേല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാം ബാച്ച്‌ ഇന്ന് ഇന്ത്യയിലെത്തും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച്‌ ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് റാഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ന് എത്തുന്നത്. യു.എ.ഇയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം രാത്രി പതിനൊന്ന് മണിയോടെ ഗുജറാത്തിലെ ജാംനഗറില്‍ ലാന്‍ഡ് ചെയ്യും.

മൂന്നെണ്ണം കൂടി എത്തുന്നതോടെ വ്യോമസേനയിലെ റാഫേല്‍ വിമാനങ്ങളുടെ എണ്ണം 11 ആകും. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016 സെപ്തംബറില്‍ ഇന്ത്യയും ഫ്രാന്‍സുമായി 59000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ അംബാല എയര്‍ ബേസില്‍ എത്തിച്ചിരുന്നു. രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ നവംബറിലും എത്തി.

Related Articles

Back to top button