തൃശൂര്‍: കോവിഡ് ബാധിതയായ ഗര്‍ഭിണി പ്രസവശേഷം മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി (38)ആണ് മരിച്ചത്. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. കോവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.
തുടര്‍ന്ന് ജെസ്മിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് കോവിഡ് നെഗറ്റീവ് ആണ്. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്മിസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.