IndiaLatest

കോവിഡ്‍ ഉയരുന്നു: രാജ്യവ്യാപകമായി ഇന്നും നാളെയും മോക്ക് ഡ്രില്‍

“Manju”

കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നടത്തും. പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഐസിയു കിടക്കകള്‍, ഓക്സിജന്‍ ലഭ്യത, പരിചരണ സംവിധാനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതാണ്.

കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര യാത്രക്കാരെ പ്രത്യേക സ്ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് ആശുപത്രികള്‍, പോളി ക്ലിനിക്കുകള്‍, ഡിസ്പെന്‍സറികള്‍ തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു.

Related Articles

Back to top button