KeralaLatest

ഏത് മന്ത്രിയുടെയും പിറകില്‍ ഒരു ശക്തിയുണ്ട്; വെളളാപ്പളളി

“Manju”

തിരുവന്തപുരം: കെകെ ശൈലജയെ പുതിയ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച്‌ ഉയരുന്ന വിവാദങ്ങളില്‍ അഭിപ്രായം വ്യക്തമാക്കി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

“ഒരു ടീച്ചറെ എന്തിനാണ് മാലാഖയാക്കുന്നത്. ടീച്ചറുടെ മാഹാത്മ്യം എന്താണ്. അങ്ങനെയാണെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ മാഹാത്മ്യം ഇല്ലേ മണി ആശാന്. മണിആശാന് എന്തായിരുന്നു കുറവ്. മണിആശാനെ പറ്റി പൊക്കാന്‍ ആരുമില്ലെ,” വെള്ളാപ്പള്ളി ചോദിച്ചു.”ടീച്ചറ് നല്ല വടിവൊത്ത ഭാഷയില്‍ പറയും, അതുപോലെ ഭംഗിയായി പെരുമാറും. ഒരു ടീച്ചറെന്ന നിലയില്‍ ഭാഷാശുദ്ധി നല്ലവണ്ണം ഉണ്ട്. പക്ഷേ ഏത് മന്ത്രിയുടെയും പിറകില്‍ ഒരു ശക്തി ഉണ്ട്. അവരെ മറക്കുന്നു അവരെപ്പറ്റി ആരും പറയാറില്ല. ത്യാഗോജ്ജ്വലമായി പ്രവര്‍ത്തിക്കുന്ന കുറേ ഉദ്യോഗസ്ഥന്‍മാരുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ലല്ലോ. ആ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളും നിയന്ത്രണങ്ങളും സ്വീകരിച്ചുകൊണ്ട്, നല്ല ഉദ്യോഗസ്ഥ വൃന്ദം ഉള്ളതുകൊണ്ടാണ് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശൈലജ ടീച്ചര്‍ നല്ലമന്ത്രിയായിരുന്നുവെന്നും. ജനപ്രീതിയുള്ള മന്ത്രിയാണ് എന്നതില്‍ സംശയമില്ലായെന്നും എസ്.എന്‍.ഡി. പി. ജനറല്‍ സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button