IndiaKeralaLatestThiruvananthapuram

കോവിഡാനന്തരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍
ഡല്‍ഹി: കൊവിഡാനന്തരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.പ്രതിരോധ ക്ഷമത കൂട്ടാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 94, 372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കോവിഡ് ഭേദമായതിനുശേഷവും പലരിലും ശാരീരികാസ്വസ്ഥതകള്‍ പ്രകടമാകുന്നുണ്ട്. ശരീരവേദന, തൊണ്ടവേദന, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും മിക്കവരിലും കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് രോഗവിമുക്തര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പ്രാണായാമം, ധ്യാനം, യോഗ എന്നിവ ചെയ്യാനും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ അനുശാസിക്കുന്നുണ്ട്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചാണ് ഇതെല്ലാം പരിശീലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഓരോ സ്പൂണ്‍ വീതം ച്യവനപ്രാശം കഴിക്കാനും രാവിലെയും വൈകിട്ടും നടത്തം പതിവാക്കാനുള്ള നിര്‍ദേശവും ആരോഗ്യമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. പുകവലി, മദ്യപാനം എന്നിവ പാടെ ഒഴിവാക്കാനും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button