IndiaLatest

കോവിഡ് ബാധിച്ച്‌ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

“Manju”

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയുടെ പൂര്‍ണ ചുമതല സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

സംസ്ഥാനത്ത് ഏകദേശം 60 ഓളം കുട്ടികള്‍ക്ക് കൊറോണയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായെന്നാണ് കണക്കുകള്‍. 600 ഓളം പേര്‍ക്ക് അമ്മയേയോ, അച്ഛനെയോ, രക്ഷിതാവിനെയോ നഷ്ടമായിട്ടുണ്ട്. കുട്ടികള്‍ നാടിന്റെ സമ്പത്താണെന്നും, ഇവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.

Related Articles

Back to top button