IndiaLatest

ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കണം; സാഹ

“Manju”

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യ പരിഗണന ലഭിക്കേണ്ടത് റിഷഭ് പന്തിനെന്ന് വൃദ്ധിമാന്‍ സാഹ. സാഹയും ഇരുപതംഗ ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ഡിസംബറില്‍ അഡ്ലെയിഡില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിന് ശേഷം സാഹ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ്. മികച്ച്‌ ഫോം പരിഗണിക്കുമ്പോള്‍ പന്ത് സ്വാഭാവികമായും ആദ്യ ഇലവനില്‍ സ്ഥാനം നേടുമെന്നും താരം പറഞ്ഞു.”ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസാനം കളിച്ച മത്സരങ്ങളിലെല്ലാം റിഷഭ് നന്നായി കളിച്ചു. ഇംഗ്ലണ്ടില്‍ പന്ത് തന്നെ ആയിരിക്കണം ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഞാന്‍ അവസരത്തിനായി കാത്തിരിക്കും, ലഭിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തും. ആ ഒരു അവസരത്തിനായി ഞാന്‍ പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കും,” സ്പോട്സ്കീഡയോട് സാഹ പറഞ്ഞു.

Related Articles

Back to top button