IndiaKeralaLatest

വീട്ടുപണിയ്ക്കവധിയ്ക്കപേക്ഷിച്ച് ബംഗാളിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥി

“Manju”

ഔസ്ഗ്രാം: പശ്ചിമ ബംഗാളിലെ ഔസ്ഗ്രാം മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി കലിത മാഝിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അഞ്ച് വീടുകളിലെ വീട്ടുജോലിക്കാരിയാണ് കലിത. ഇവിടെയെല്ലാം ഒരു മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയശേഷമാണ് കലിത തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലേക്ക് വന്നുകയറുന്നത്. 27 മാര്‍ച്ച്‌ മുതല്‍ 29 ഏപ്രില്‍ വരെ എട്ടു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ഔസ്ഗ്രാം എന്ന പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള അവസരം ബിജെപി ഇത്തവണ നല്‍കിയത് കലിതയ്ക്കാണ്.
അഞ്ച് വീടുകളില്‍ രാവെന്നോ പകലെന്നോ ഇല്ലാതെ വീട്ടുജോലി ചെയ്താണ് കലിത കുടുംബം നോക്കുന്നത്. വീണു കിട്ടിയ അവസരത്തില്‍ ഈ വീടുകളിലെല്ലാം അവധി അപേക്ഷ നല്‍കിയ ശേഷമാണ് കലിത പ്രചരണത്തിനായി ഇറങ്ങുന്നത്. ആദ്യമൊക്കെ അഞ്ച് വീടുകളിലും ഓടിയെത്തി പണികളൊക്കെ തീര്‍ത്ത ശേഷം കിട്ടുന്ന സമയത്തിനനുസരിച്ചായിരുന്നു പ്രചരണം. എന്നാല്‍, അത് പോരാതെ വന്നതോടെയാണ് അവധിയെടുക്കാമെന്ന് തീരുമാനിച്ചത്.
‘ഒരു മാസത്തേക്ക് ഒന്ന് സഹകരിക്കണം’ എന്ന അപേക്ഷയുമായിട്ടാണ് കലിത ജോലിചെയ്യുന്നിടങ്ങളിലെ വീട്ടമ്മമാരെ സമീപിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കലിത ജയിച്ചാല്‍, ബംഗാള്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു വീട്ടുജോലിക്കാരി നിയമസഭാ സാമാജികയായി അസംബ്ലിയിലെത്തും. എങ്കില്‍ അതാകും യഥാര്‍ത്ഥ ജനാധിപത്യം. സാധാരണക്കാരിയായ ഒരു വീട്ടമ്മയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിലൂടെ തന്നെ യഥാര്‍ത്ഥ ജനാധിപത്യം എന്താണെന്ന് ബിജെപി തെളിയിച്ച്‌ കഴിഞ്ഞുവെന്നാണ് പൊതുസംസാരം. ലിതയുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘര്‍ഷങ്ങള്‍ക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാര്‍ട്ടി അവര്‍ക്ക് സീറ്റ് നല്‍കിയത്. കലിതയുടെ ഭര്‍ത്താവ് ഒരു പ്ലംബറാണ്. മൂന്നാം ക്‌ളാസില്‍ പഠിക്കുന്ന പാര്‍ഥ് എന്നൊരു മകനും അവര്‍ക്കുണ്ട്.

Related Articles

Back to top button