IndiaLatest

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം

“Manju”

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 22 സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 87. 76 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കില്‍ 3.58% ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രാ, ബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. 382 ജില്ലകളില്‍ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകള്‍ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button