India

സീയറ്റ് ടയർ ബ്രാൻഡ് അംബാസഡറായി സൂപ്പർതാരം ആമിർ ഖാൻ

“Manju”

പ്രമുഖ ടയർ നിർമാതാക്കളായ സീയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഹിന്ദി ചലച്ചിത്ര താരം ആമിർ ഖാൻ രംഗത്ത്. രണ്ടു വർഷത്തേക്ക് ബ്രാൻഡ് അംബാസഡറായി തുടരാനാണ് ആമിർ ഖാനും സീയറ്റ് ടയേഴ്സുമായുള്ള കരാർ. സീയറ്റിനായി ആമിർ ഖാൻ രംഗത്തെത്തുന്ന ആദ്യ പരസ്യ ചിത്രം ദുബായിൽ തുടങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ പി എൽ) ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പമാണു സംപ്രേഷണത്തിനെത്തുന്നത്. ഓൺലൈൻ, ഓഫ്ലൈൻ വ്യവസ്ഥയിൽ മറ്റു മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ പരസ്യം പ്രത്യക്ഷപ്പെടും.

ഏതുതരം ഡ്രൈവിങ് സാഹചര്യത്തിലും പൂർണ സുരക്ഷ ഉറപ്പാക്കാനായി ഗുണമേന്മയേറിയ ടയറുകൾ ഉപയോഗിക്കണമെന്ന സന്ദേശം അടങ്ങിയ, ‘ഡോണ്ട് ബി എ ഡമ്മി’ എന്ന പ്രമേയത്തിൽ അധിഷ്ഠിതമായ പരസ്യചിത്രമാണ് ആമിർ ഖാനൊപ്പം സീയറ്റ് ടയേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഡമ്മികൾ ഉപയോഗിച്ചു സുരക്ഷാ പരിശോധന നടത്തുന്ന ആധുനിക ടയർ പരീക്ഷണശാല വേദിയാക്കിയാണു പ്രമുഖ പരസ്യ ഏജൻസിയായ ഒ ആൻഡ് എം ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതിൽ കേന്ദ്ര കഥാപാത്രമായ ഡമ്മിയായിട്ടാണ് ആമിർ ഖാൻ എത്തുന്നത്. മറ്റാരും ശ്രദ്ധിക്കുന്നില്ലാത്ത സമയത്ത് പുറത്തിറങ്ങുകയും ടയർ പരിശോധനാ വേളയിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഡമ്മിയെയാണ് ആമിർ ഖാൻ അവതരിപ്പിക്കുന്നത്.

സുരക്ഷയുടെ മഹത്വം വിളംബരം ചെയ്യാൻ ലക്ഷ്യമിടുന്ന പരസ്യം ഏതു സാഹചര്യത്തിലും മികച്ച പ്രകടനം ഉറപ്പാക്കാൻ സീയറ്റിന്റെ സെക്യുറ ഡ്രൈവ് കാർ ടയറുകൾക്കുള്ള മികവും വിശദീകരിക്കുന്ന.ു കൃത്യമായ ബ്രേക്കിങ്ങിനൊപ്പം വളവുകളിലും ഉയർന്ന വേഗത്തിലുമൊക്കെ മികച്ച നിയന്ത്രണവും വാഗ്ദാനം ചെയ്യുന്ന ‘സെക്യുറ ഡ്രൈവ്’ ശ്രേണി ഹോണ്ട സിറ്റി, സ്കോഡ ഒക്ടേവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടേയ് ‘ക്രേറ്റ’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹോണ്ട ‘ഡബ്ല്യു ആർ – വി’ തുടങ്ങിയ സെഡാനുകളിലെയും കോംപാക്ട് എസ് യു വികളിലെയും ഉപയോഗത്തിനുള്ളതാണ്.

നിത്യവും യാത്രകൾ സുരക്ഷിതവും മികവുറ്റതുമാക്കുക എന്ന ദൗത്യമാണു സീയറ്റ് നിർവഹിക്കാൻ ശ്രമിക്കുന്നതെന്നു കമ്പനി ചീഫ് മാർക്കറ്റിങ് ഓഫിസർ അമിത് തൊലാനി വിശദീകരിച്ചു. പ്രീമിയം സെഡാനുകൾക്കും കോംപാക്ട് എസ് യു വികൾക്കുമായി അവതരിപ്പിച്ച പുതിയ ശ്രേണിയുടെ മികവ് വ്യക്തമാക്കാനാണു പുതിയ പരസ്യ ചിത്രത്തിലൂടെ സീയറ്റ് ശ്രമിക്കുന്നത്. സത്യസന്ധത, ആവേശം, പൂർണത, പുതുമ തുടങ്ങി സീയറ്റിന്റെ മൂല്യങ്ങളുമായി പൂർണമായും യോജിക്കുന്ന വ്യക്തിത്വമാണു പുതിയ ബ്രാൻഡ് അംബാസഡറായ ആമിർ ഖാന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സീയറ്റ് അവതരിപ്പിച്ച ആശയം ഉൾക്കൊണ്ടതിനൊപ്പം പരസ്യചിത്രത്തിന്റെ തിരക്കഥയും ഇഷ്ടപ്പെട്ടെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പരസ്യത്തിനായി ഡമ്മിയായി വേഷമിട്ടതു പുതിയ അനുഭവമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Back to top button