International

നേപ്പാൾ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നു

“Manju”

കാഠ്മണ്ഡു: നേപ്പാൾ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങുന്നു. രാജ്യത്തെ പൗരത്വ നിയമം പുതുക്കി നിശ്ചയിക്കാനുള്ള പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഭരണഘടന ഭേദഗതി 114(1) അനുസരിച്ചാണ് നേപ്പാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്. പാർലമെന്റ് പിരിച്ചുവിട്ട നടപടിക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഓർഡിനൻസ് പുറത്തിറക്കിയത്.

പ്രാരംഭ നടപടിയുടെ ഭാഗമായി നേപ്പാളിൽ ജനിച്ച എല്ലാ പൗരന്മാർക്കും പൗരത്വ രേഖ നൽകുന്ന നടപടി പൂർത്തീകരിക്കും. അച്ഛൻ നേപ്പാൾ സ്വദേശി അല്ലെങ്കിലും നേപ്പാൾ സ്വദേശിനികളായ അമ്മമാർക്ക് ജനിച്ചകുട്ടികൾക്കും നേപ്പാൾ പൗരത്വത്തിന് അവകാശ മുണ്ടെന്നും ഭരണഘടന ഭേദഗതിയിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.

നേപ്പാൾ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും മുമ്പ് കെ.പി.ശർമ്മ ഒലിക്കുള്ള പിന്തുണ നൽകാൻ രണ്ടു സംഘടനകൾ മുന്നോട്ട് വച്ച ആവശ്യം പൗരത്വ നിയമ ഭേദഗതിയായിരുന്നു. ജനതാ സമാജ് വാദി പാർട്ടി നേതാക്കളായ മഹന്ത താക്കൂർ, രാജേന്ദ്ര മഹാതോ എന്നിവരാണ് പൗരത്വ നിയമ ഭേദഗതി മുന്നോട്ടു വെച്ചത്. പാർട്ടികൾക്കിടയിലെ അഭിപ്രായ ഭിന്നത കാരണം രണ്ടു വർഷമായി ബില്ല് സഭയിൽ പാസാക്കാൻ സാധിക്കാതെ പോവുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ അത്യന്താപേക്ഷിതമായ നടപടി ഇനിയും വൈകിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി സ്വീകരിച്ചത്. പാർലമെന്റ് പിരിച്ചുവിട്ടതിനാൽ നവംബർ 12നും 19നുമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

Related Articles

Back to top button