InternationalLatest

കടലില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം, ആഞ്ഞടിച്ച്‌ സുനാമി തിരകള്‍

“Manju”

വെല്ലിങ്ടന്‍: കടലിനടിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍ സുനാമി തിരകളടിച്ചു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതു വരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകള്‍ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. എന്നാല്‍ ശനിയാഴ്ച, ഏഴു മടങ്ങ് ശക്തിയോടെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.

അതേസമയം, ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍ രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും യു എസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button