IndiaKeralaLatest

സിബിഐ ഡയറക്‌ടര്‍ പട്ടികയായി, ബെഹ്‌റയില്ല

“Manju”

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, കോണ്‍ഗ്രസ് ലോക്‌സഭാനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു.
മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാര്‍, എസ്‌എസ്ബി ഡയറക്ടര്‍ ജനറല്‍ കെ.ആര്‍.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
സിബിഐ ഡയറക്ടര്‍ ആര്‍.കെ. ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയാണ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. ശരിയായ രീതിയിലല്ല തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Related Articles

Back to top button