IndiaKeralaLatest

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് ജൂണ്‍ 15 വരെ നീട്ടി

“Manju”

ന്യൂഡെല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുന്നത് 2021 ജൂണ്‍ 15 വരെ നീട്ടിയതായി കേന്ദ്ര ഉപഭോക്ത കാര്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. സ്വര്‍ണ വ്യാപാര സംഘടനകളുമായി നടത്തിയ ചര്‍ചയിലാണ് തീരുമാനം. ബി ഐ എസ് ഉദ്യോഗസ്ഥരുടേയും ജുവലറി അസോസിയേഷനുകളുടെയും ഒരു സംയുക്ത സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

അതിനിടെ കോവിഡ് അടച്ചിടല്‍ സാഹചര്യം കണക്കിലെടുത്ത് ആറു മാസമെങ്കിലും നീട്ടി വക്കേണ്ടതായിരുന്നുവെന്നും അടിസ്ഥാന വികസനത്തിന് കൂടുതല്‍ സമയം വേണ്ടി വരുമെന്നും ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടര്‍ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

Related Articles

Back to top button