KeralaLatestThiruvananthapuram

മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

മെഡിക്കൽ കോളേജിൽ ഒമ്പത്‌ ...

മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സിന്ധുമോള്‍ ആര്‍

കോഴിക്കോട് : മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഒമ്പത് കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ജനറല്‍ മെഡിസിന്‍ ഒന്നാം വാര്‍ഡില്‍ നിന്ന് പതിനാറുപേര്‍ക്കാണ് രോഗം പിടിപെട്ടത്. കൂടാതെ, ഒരു നഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പതിനാറുപേരില്‍ ഒമ്പത് കൂട്ടിരിപ്പുകാരും ആറ്‌ രോഗികളുമാണുള്ളത്.

ഒന്നാം വാര്‍ഡില്‍ മൊത്തം 24 രോഗികളെയായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഒരു കൂട്ടിരിപ്പുകാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ മറ്റുള്ളവര്‍ക്കും നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒന്നാംവാര്‍ഡ് കണ്‍ടെയ്ന്‍മെന്റ്‌ സോണാക്കിമാറ്റി. ഈ സാഹചര്യത്തില്‍ കൂട്ടിരിപ്പുകാര്‍ മാറിമാറിവരുന്നത് നിയന്ത്രിക്കണം.

Related Articles

Back to top button