ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്.
മൂന്നാം ഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍14 വരെ നീണ്ടു നിന്നിരുന്നു. പിന്നീട് അത് മെയ് മൂന്നിലേക്കും തുടര്‍ന്ന് 17ലേക്കും നീട്ടുകയായിരുന്നു.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
നിബന്ധനകളോടെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് അനുവദിക്കും. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണ പ്രകാരം അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആകാം.
സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സര്‍ക്കാറിന്‍െറ തീരുമാനമനുസരിച്ച് ബസ് സര്വീസുകളാവാം.
സ്കൂളുകള്‍, കോളജുകള്‍, പരിശീലന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞു തന്നെ. ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.
ആരാധനാലയങ്ങള്‍, ഹോട്ടല്‍, റെസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.
പൊതു സമ്മേളനങ്ങളും വിനോദ, കായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളോ അനുവദിക്കില്ല.
രാത്രി യാത്രക്ക് കടുത്ത നിയന്ത്രണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെയുള്ള യാത്രക്കുള്ള നിരോധനം തുടരും.
ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതിയില്ല
സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
മെട്രോ, റെയില്‍ സേവനങ്ങള്‍ അനുവദിക്കില്ല
കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഇവിടങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
അടിയന്തര ആരോഗ്യ കാര്യങ്ങള്‍ക്കല്ലാതെ 65 വയസിന് മുകളിലുള്ളവരും, ഗര്‍ഭിണികളും, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല.