KeralaLatestMalappuram

മസ്ക്കറ്റിലെ പെയ്ഡ് പാർക്കിങ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

“Manju”

അനൂപ് എം സി

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് മാസത്തിലധികമായി നിർത്തി വെച്ചിരിക്കുന്ന മസ്ക്കസ്റ്റിലെ പെയ്ഡ് പാർക്കിങ് സർവീസുകൾ ഇന്ന് മുതൽ(17-06-2020) പുനരാരംഭിക്കും. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗവർണറേറ്റിലെ മുഴുവൻ പാർക്കിങ് മീറ്റർ ഡിവൈസുകളും പ്രവർത്തന സജ്ജമാക്കും. നേരത്തെ ലോക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ഏപ്രിൽ 1 മുതൽ സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കർശനമായ സുരക്ഷാ സജ്ജീകരണങ്ങളോടെയാകും സർവീസുകൾ പുനരാരംഭിക്കുക.

 

Related Articles

Back to top button