KeralaLatest

കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

“Manju”

 

കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം ”കാവലായ്” – A Tribute To Martyrs ശ്രദ്ധേയമാകുന്നു.
കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗാനം പ്രകാശനം ചെയ്തത്. ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എം പി, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജുവാരിയര്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, പ്രിയ ലാല്‍, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവ് എന്നിവര്‍ തത്സമയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഗാനം റിലീസ് ചെയ്തിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വഹണമെന്നത് അവരുടെ കുടുംബാംഗങ്ങളുടെ കൂടി ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ ഗാനം. റിലീസ് ചെയ്ത അക്കൗണ്ടുകളിലൂടെ ഇതിനകം ആറു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

ഗാനരചന മുതല്‍ സംവിധാനം വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്‍റെ പ്രത്യേകത.

അണിയറപ്രവത്തകര്‍
ക്രിയേറ്റീവ് ഹെഡ് : എ.ഡി.ജി.പി മനോജ് എബ്രഹാം, ആശയം: ഡി.ഐ.ജി നാഗരാജു ചക്കിലം, സംവിധാനം :അരുണ്‍ ബിടി, സിപിഒ KPSMC, ക്യാമറ :ശ്യാം അമ്പാടി, എഡിറ്റ്,വിഷ്വൽ എഫക്ട് :ബിമല്‍ വി എസ്, എസ് സിപിഒ KPSMC, ഗാന രചന:ജോഷി എം തോമസ്, സിപിഒ, സംഗീതം:ആന്‍റ്റോ വിജയന്‍, സിപിഒ, പാടിയത് :യുജിന്‍ ഇമ്മാനുവല്‍, പ്രോജെക്ട് ഡിസൈൻ :സന്തോഷ് പി എസ്, സിപിഒ KPSMC, സഹ സംവിധാനം:സന്തോഷ് സരസ്വതി, സിപിഒ KPSMC, ഗാനമിശ്രണം: ആഷിഷ് ഇല്ലിക്കല്‍, കളറിസ്റ്റ്: ജോഷി എ എസ്, കോഓര്‍ഡിനേഷന്‍: കമലനാഥ് കെ ആര്‍, എസ് സിപിഒ, സിപിഒമാരായ അഖില്‍ പി, വിഷ്ണുദാസ് റ്റി വി, ശിവകുമാര്‍ പി.

https://www.facebook.com/statepolicemediacentrekerala/videos/353914909156758

Related Articles

Back to top button