KeralaLatest

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നു,​ അഭിനന്ദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നതില്‍ അഭിനന്ദനവുമായി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തില്‍ ഒരു മാസത്തിനുള്ളില്‍ ഉണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിഅതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഇടക്കാലം കൊണ്ട് മഹാരാഷ്ട്രയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി. എന്നാല്‍ കേരളത്തില്‍ പകുതിയായി കുറഞ്ഞു. കൊവിഡ് കേസുകള്‍ കുറയുന്നതില്‍ കേരളത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഒരു സംസ്ഥാനത്തും കൊവിഡ് വാക്സിന്റെ ദൗര്‍ലഭ്യമില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം വൈറസിന്റെ പുതിയ വകഭേദമല്ല. പരിശോധന, ട്രാക്കിങ്, ട്രേസിങ് എന്നിവ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Related Articles

Back to top button