IndiaInternationalLatest

കാർഷിക മേഖലയിൽ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും

“Manju”

ന്യൂഡൽഹി : ഇസ്രായേൽ – ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നു. കാർഷിക മേഖലയിൽ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

കേന്ദ്ര കാർഷിക മന്ത്രാലയവും, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് കരാർ പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കുക. കാർഷിക മേഖലയുടെ ഉന്നമനത്തിനായി ഇന്ത്യയിൽ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ സ്ഥാപിക്കും. 12 സംസ്ഥാനങ്ങളിലായി 29 ഓളം കേന്ദ്രങ്ങളാകും സ്ഥാപിക്കുക.

പുതിയ കൃഷി രീതികളെ കുറിച്ച് അറിവുകൾ ഇത്തരം കേന്ദ്രങ്ങൾ വഴി കർഷകർക്ക് നൽകും. ഇതിന് പുറമേ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും പുത്തൻ കൃഷി രീതികൾ പ്രായോഗികമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങളും നൽകും. കൃഷിക്കാവശ്യമായ വിത്തുകളും, ചെടികളും ഇത്തരം കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കും. പ്രതിവർഷം 25 മില്യൺ വിത്തുകളാണ് കേന്ദ്രങ്ങൾ വഴി ഉത്പാദിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.

മൂന്ന് വർഷക്കാലത്തേക്കാണ് ഇരു രാജ്യങ്ങളും പദ്ധതികൾക്കായുള്ള കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് പ്രാവർത്തികമാകുന്നതോട് കൂടി കാർഷിക മേഖല കൂടുതൽ മികച്ചതാകുമെന്നും, കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നുമാണ് വിലയിരുത്തൽ.

Related Articles

Back to top button