IndiaKeralaLatest

പേരറിവാളന്‍ പുറത്തിറങ്ങുമെന്നു തന്നെയാണ് വിശ്വാസമെന്ന് അമ്മ

“Manju”

ചെന്നൈ: പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കിയതോടെ പ്രതീക്ഷയിലാണ് കുടുംബം . ‘എന്റെ മകന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുമെന്നു തന്നെയാണു ഉറച്ച വിശ്വാസമെന്ന് പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ പറയുന്നു.
1991-ല്‍ ജയിലിലായതു മുതല്‍ പേരറിവാളന്റെ പെരുമാറ്റം മികച്ചതായിരുന്നുവെന്നു അഭിഭാഷകന്‍ കെ.ശിവകുമാര്‍ പറയുന്നു. ജയിലില്‍ എംഫില്‍ പഠനം പൂര്‍ത്തിയാക്കി. ഇത്തവണ മോചനമുണ്ടാകുമെന്നും നീതി ഇനി വൈകിപ്പിക്കാനാകില്ലെന്നും ശിവകുമാര്‍ പറയുന്നു.
ഇത്തവണ ശുഭ വാര്‍ത്തയുണ്ടാകുമെന്നു തന്നെയാണു വിശ്വാസമെന്നു പിതാവ് ജ്ഞാനശേഖരന്‍ പറയുന്നു. മകന്റെ മോചനത്തിനായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഫലം കാണുമെന്നു തന്നെയാണു അര്‍പുതമ്മാളിന്റെ പ്രതീക്ഷ.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളുടെ മുഖമായ അര്‍പുതമ്മാള്‍ അനാരോഗ്യം കാരണം വീട്ടില്‍ വിശ്രമത്തിലാണ്. ജ്ഞാനശേഖരനെയും വര്‍ഷങ്ങളായി രോഗങ്ങള്‍ അലട്ടുന്നുണ്ട്. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കു ചികിത്സക്കായി രണ്ടു മാസത്തെ പരോള്‍ അവസാനിച്ച്‌ ഈയിടെയാണു പേരറിവാളന്‍ ജയിലിലേക്കു മടങ്ങിയത്

Related Articles

Back to top button