കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികള്‍ 1416 ആയി. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ രോഗികള്‍ എന്ന നിലക്കാണ് ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകള്‍.വെള്ളിയാഴ്ച ജില്ലയില്‍ 186പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 270പേര്‍ക്ക് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ആയി.വീടുകളില്‍10861പേരും സ്ഥാപനങ്ങളില്‍ 530പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11391പേരാണ്. പുതിയതായി 477 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3627സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു.
Related Articles
Check Also
Close
-
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധമിJuly 3, 2021 10:41 PM