Latest

കൊവിഡ് ആശങ്ക, ഇന്ത്യ – ഇംഗ്ലണ്ട് മത്സരം ഉപേക്ഷിച്ചു

“Manju”

മാഞ്ചസ്റ്റര്‍: കൊവിഡ് വ്യാപനത്തിന്റെ ഭീതിയില്‍ മഞ്ചസ്റ്ററില്‍ നടക്കാനിരുന്ന ഇം​ഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരബരയിലെ അഞ്ചാമത്തെയും, അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യന്‍ ക്യാബിലെ കൊവിഡ് ആശങ്കയാണ് കാരണം. കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു.

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ നാല് പേര്‍ക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി കളി ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button