KeralaLatest

തിരുവഞ്ചൂരിന്റെ ഭാര്യാമാതാവ് അന്തരിച്ചു

“Manju”

തിരുവനന്തപുരം: വാമനപുരം മോഹന വിലാസത്തില്‍ പരേതനായ രാമന്‍ പിള്ളയുടെ സഹധര്‍മ്മിണി പത്മാക്ഷിഅമ്മ ടീച്ചര്‍ (90) വാര്‍ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. ശവസംസ്​കാരം വീട്ടുവളപ്പില്‍ നടന്നു.

മക്കള്‍: ലളിതാംബിക (റിട്ട: ബാങ്ക് ഉദ്യോഗസ്ഥ, തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്റെ ഭാര്യ ). പ്രസന്ന കുമാരി, ചന്ദ്രമോഹന്‍ ( റിട്ട: എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്) ബാലചന്ദ്രന്‍ ( ബിസിനസ്) വസന്ത കുമാരി, പ്രീത (അധ്യാപിക, നീറമന്‍കര).

മരുമക്കള്‍ : S. K രാമചന്ദ്രന്‍ പിള്ള ( റിട്ട: ഹെഡ്മാസ്റ്റര്‍), നിര്‍മ്മല മോഹന്‍, വിദ്യ ചന്ദ്രന്‍,T. N. C നായര്‍ (റിട്ട: ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ ). കൈമനം പ്രഭാകരന്‍ ( സെക്രട്ടറി തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ്​ കമ്മിറ്റി).

Related Articles

Back to top button