KeralaLatest

നവംബർ 18 മുതൽ ഡിസംബർ 24 വരെ നവകേരള സദസ് സംഘടിപ്പിക്കും

“Manju”

നവംബർ 18 മുതൽ ഡിസംബർ 24 വരെ നവകേരള സദസ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം തന്നെ ഒട്ടേറെ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങൾക്കായി കൂടുതൽ സംവദിക്കാൻ, സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ചിന്താഗതികൾ അടുത്തറിയാൻ നവകേരള സദസ് എന്ന പേരിലായിരിക്കും സദസ് സംഘടിപ്പിക്കുക . അതോടൊപ്പം വിവിധ മേഖലകളിലെ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രികരിച്ചുള്ള ബഹുജന സദസും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബർ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലങ്ങളിലും എം ൽ എ മാർ പരിപാടിക്ക് നേതൃത്വം വഹിക്കും. സെപ്റ്റംബറിൽ തന്നെ സംഘടക സമിതി രൂപികരിക്കും. അത് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികൾ, തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, മഹിളകൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, തുടങ്ങി എല്ലാ വിഭാഗവും അടങ്ങുന്ന വലിയ ബഹുജനസദസ് മണ്ഡലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യും. അതോടൊപ്പം തന്നെ കേരളത്തിന്റെ തനിമയായുള്ള വിവിധ പരിപാടികളും ഇതിനോടൊപ്പം ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നവകേരള സദസിൽ പ്രത്യേക ക്ഷണിതാക്കളായി സ്വതന്ത്ര സമരസേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ,വിദ്യാർത്ഥി, യുവജന മേഖലകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, പട്ടിക ജാതി പട്ടിക വർഗ പ്രമുഖരും കലാകാരന്മാരും വിവിധ അവാർഡ് ജേതാക്കളും , വിവിധ സാമുദായിക സംഘടന പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവരെ സദസിലേക്ക് വിളിക്കും. പരിപാടി വിജയിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ ചീഫ് സെക്രട്ടറിയെയാണ് സംസ്ഥാന തലത്തിൽ ചുമതലപ്പെടുത്തിയിരിക്കയുന്നത്. പരിപാടിയുടെ സംസ്ഥാന തല കോർഡിനേറ്ററായി പാർലിമെന്ററി കാര്യ മന്ത്രി പ്രവർത്തിക്കും. ജില്ലകളിലെ പരിപാടി വിജയകരയാമായി പ്രവർത്തിക്കുന്നതിന്റെ ചുമതല അതാത് ജില്ലകളിലെ മന്ത്രിമാർക്കായിരിക്കും. ജില്ലകളിൽ പരിപാടിയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർക്കായിരിക്കും ചുമതല. മണ്ഡലങ്ങളിലെ പരിപാടിയുടെ ചുമതലയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപെടുത്തും എന്നും മുഖ്യമന്ത്രിപറഞ്ഞു.

Related Articles

Back to top button