InternationalLatest

700 കോടിയുടെ കൊക്കെയ്ൻ തീരത്തടിഞ്ഞു

“Manju”

ലണ്ടൻ : 700 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് തീരപ്രദേശത്ത് നിന്നും കണ്ടെത്തി. യുകെ ഈസ്റ്റ് സസക്സ് തീരപ്രദേശത്ത് നിന്നും 900 കിലോയോളം മയക്കുമരുന്നാണ് കണ്ടെത്തിയത്. വെള്ളം കടക്കാത്ത വിധം പൊതിഞ്ഞ് വൃത്തിയാക്കിയ നിലയിലാണ് മയക്കുമരുന്ന് തീരത്ത് നിന്നും കണ്ടെത്തിയത് എന്ന് നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.

സാമ്പിൾ പരിശോധനയിൽ കൊക്കെയൻ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂർണ പരിശോധന നടത്താനാണ് തീരുമാനം. വെള്ളം കടക്കാത്ത വിധത്തിൽ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാക്കറ്റുകളിൽ കെട്ടിയ നിലയിലായിരുന്നു. വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

80 മില്യൻ യൂറോ(ഏകദേശം 711 കോടി രൂപ) വില വരുന്ന കൊക്കെയനാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. മയക്കുമരുന്ന് തെക്കേ അമേരിക്കയിൽ നിന്നും എത്തിയതാവാം എന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അനേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button