IndiaKeralaLatest

കലിഫോര്‍ണിയയില്‍ വെടിവയ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

“Manju”

കലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

അക്രമിയെന്നു സംശയിക്കുന്നയാളും മരിച്ചതായി അധികൃതര്‍ പറഞ്ഞു. സാന്താ ക്ലാരാ വാല്ലി ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡില്‍ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവയ്പുണ്ടായത്.

റെയില്‍വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് സംഭവം. മരിച്ചവര്‍ യാര്‍ഡിലെ ജീവനക്കാരാണ്. അക്രമിയുടെ വിവരങ്ങളും കാരണവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button