KeralaLatestThiruvananthapuram

ജനകീയ മേഖലയിൽ കളള് ഷോപ്പ് . വയ്യേറ്റ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

“Manju”

വെഞ്ഞാറമൂട് : വയ്യേറ്റ് ജനവാസ മേഖലയിൽ കള്ള് ഷോപ്പ് തുറന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമാക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വയ്യേറ്റ് ജയശ്രീ മന്ദിരത്തിൽ നടന്ന യോഗം നെല്ലനാട് പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ബിനു എസ്.നായർ ഉദ്ഘാടനം ചെയ്തു. മേഖലയിൽ കള്ള് ഷോപ്പ് സ്ഥാപിക്കുന്നത് തടയുന്നതിനൊപ്പം പ്രദേശത്തെ പൊതു പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കാൻ കൗൺസിൽ തീരുമാനിച്ചു. ഭാരവാഹികളായി ബിനു എസ്.നായർ (ചെയർമാൻ), രാജേന്ദ്രൻ നായർ (കൺവീനർ), ബാബു മാണിക്കമംഗലം, ദിലീപ് കുമാർ , സോമശേഖരൻ നായർ , ജയചന്ദ്രൻ (രക്ഷാധികാരികൾ ) സുധാകരൻ കട്ടയ്ക്കാൽ , ഭുവനചന്ദ്രൻ (വൈസ് ചെയർമാൻമാർ) ഭഗവതികോണം രവി , മുരളീധരൻ , ശാന്തകുമാരി , സന്ധ്യ, സീനത്ത് (ജോ: കൺവീനർമാർ ) അഡ്വ. വി.ശ്രീകല (ലീഗൽ അഡ്വൈസർ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Related Articles

Back to top button