IndiaKeralaLatest

രമ ബാഡ്ജ് ധരിച്ചെത്തിയത് പരിശോധിക്കും: സ്പീക്കര്‍

“Manju”

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്.

നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായി നിയമസഭയില്‍ എത്തിയത്. ഇതിനെതിരേയാണ് സ്പീക്കര്‍ക്ക് പരാതി ലഭിച്ചത്.

Related Articles

Back to top button