IndiaLatest

കർണാടകയിൽ പൊലീസുകാർക്ക് ഇനി ബോഡി ക്യാമറ നിർബന്ധം

“Manju”

ബെംഗളൂരു ; പ്രവർത്തന സുതാര്യത ഉറപ്പാക്കുന്നതിനും പരാതികൾ കുറയ്ക്കുന്നതിനുമായി കർണാടകയിൽ പൊലീസുകാർ ക്യാമറ ധരിച്ച് ജോലി ചെയ്യണമെന്നത് നിർബന്ധമാക്കി. യൂണിഫോമിൽ ഇടത്തേ തോൾ ഭാഗത്താണ് ബോഡി ക്യാമറ സ്ഥാപിക്കേണ്ടത്.

പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും തെളിവുകൾ ശക്തമാക്കാൻ ഇത് ഉപകരിക്കുമെന്ന് ഡിജിപി അലോക് മോഹൻ പറഞ്ഞു. ഈ ക്യാമറകൾ റെക്കോർഡ് ചെയ്യുന്ന ക്ലിപ്പുകൾ കുറഞ്ഞത് 30 ദിവസം സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.

നേരത്തേ ബെംഗളൂരു ട്രാഫിക് പൊലീസിന്റെ യൂണിഫോമിൽ ബോഡി ക്യാമറകൾ പരീക്ഷണാർഥം സ്ഥാപിച്ചിരുന്നു. തുടർന്ന് രാത്രി പട്രോളിങ് നടത്തുന്ന ബീറ്റ് പൊലീസിലും പരീക്ഷിച്ച ശേഷമാണ് മുഴുവൻ സേനയ്ക്കും ഇവ ബാധകമാക്കിയത്.

Related Articles

Back to top button