Latest

സിംഹങ്ങള്‍ കോവിഡ് മുക്തരായി

“Manju”

നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ കോവിഡ് മുക്തരായി. മെയ് നാലിനാണ് രാജ്യത്ത് ആദ്യമായി മൃഗങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.നാല് ആണ്‍ സിംഹങ്ങള്‍ക്കും നാല് പെണ്‍ സിംഹങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് സിംഹങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്.സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജിയില്‍ നിന്നാണ് സിംഹങ്ങളുടെ ടെസ്റ്റ് നടത്തി അസുഖം സ്ഥിരീകരിച്ചത്.സിംഹങ്ങള്‍ക്കിടയില്‍ മൂക്കൊലിപ്പ്, ചുമ, വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സാംപിളുകള്‍ എടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്.

Related Articles

Back to top button